29 March 2024 Friday

ചാലിശ്ശേരിയിൽ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

ckmnews

ചാലിശ്ശേരിയിൽ 

ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത് മുക്കിൽ പീടിക വാർഡ് യൂത്ത് ലീഗും  , എം എസ് എഫ് കമ്മിറ്റിയും സംയുക്തമായി  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും  പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്ക് അനുമോദനവും നടത്തി.മുസ്ലീംലീഗ് ഓഫീസിൽ നടന്ന യോഗം ജില്ലാ പ്രവർത്തക സമിതിയംഗം  പി.എ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയതു.അനസ് മഞ്ഞക്കാട്ടിലിൻ അധ്യ ഷനായി.കെ.എസ്.ടി യു സംസ്ഥാന സെക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ അക്ബർ ഫൈസൽ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി.മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിന്‍റെ മണ്ണിൽ ശാന്തിയും സമാധാനവും സർവ്വോപരി പരസ്പര സൗഹാർദവും നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു സയിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന്   അക്ബർ ഫൈസൽ പറഞ്ഞു.അക്രമവും കലാപവുമല്ല,സ്നേഹവും കാരുണ്യവുമാണ് തങ്ങൾ മുന്നോട്ട് വച്ചത്. കക്ഷി,രാഷ്ട്രീയത്തിനതീതമായി സമൂഹത്തിന്‍റെ പൊതു നന്മക്കുവേണ്ടി യത്നിച്ച തങ്ങൾ മതേതര, ജനാതിപത്യ മൂല്യങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കുകയും അതിനു വിഘാതമാവുന്ന പ്രവർത്തനങ്ങളെ തടയുകയും ചെയ്തു. നന്മയുടെ ഈ പ്രതിപുരുഷനെ ജനം എത്ര മേൽ സ്നേഹിക്കുന്നുണ്ട് എന്നുള്ളതിന്‍ തെളിവാണ് തങ്ങളുടെ പേരിൽ  പാവപ്പെട്ടവർക്ക് നിർമിച്ച് കൊടുക്കുന്ന ബൈത്തുറഹ്മ പദ്ധതിയെന്നും അക്ബർ ഫൈസൽ കൂട്ടിച്ചേർത്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സാഹിറ കാദർ പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യർത്ഥികളെ ആദരിച്ചു.മുസ്ലീം ലീഗിന്റെ സീനിയർ നേതാവായ കോയസ്സൻ ഹാജി , അബ്ദുള്ള  . അനസ്, ഷമീർ , ലത്തീഫ്, അൽത്താഫ് മുക്കില പീടിക , അനസ് പാളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.