29 March 2024 Friday

കാഞ്ഞിയൂര്‍ ഒരുമ കൂട്ടായ്മചികിത്സാ സഹായം കൈമാറി

ckmnews

കാഞ്ഞിയൂര്‍ ഒരുമ കൂട്ടായ്മചികിത്സാ സഹായം കൈമാറി


ചങ്ങരംകുളം:ജീവകാരുണ്യ രംഗത്തും മറ്റ് എല്ലാ മേഖലകളിലും കർമ്മ നിരതരായ കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മ ചികിത്സാ സഹായം കൈമാറി.ഹൃദയ സംബന്ധമായ അസുഖത്തിന് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മൂച്ചിക്കടവ് മുഹമ്മദിനാണ് ഏകദേശം 36500 രൂപ കൈമാറിയത്.ഇനിയും ഇതു പോലെയുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് കൂട്ടായ്മയുടെ ഭാരവാഹികളായ ഹംസ കെവി, സൈഫു കുളത്തിങ്ങൽ, ഷാജി പികെ സൈഫു കെവി, റഹിം, ഷൗക്കത്ത്, ഫിറോസ് എന്നിവർ അറിയിച്ചു.