23 April 2024 Tuesday

ചങ്ങരംകുളം ടൗണ്‍ ജുമാമസ്ജിദിലും ബോബ് ഭീഷണി പൊട്ടാത്ത ബോബ് കഥയില്‍ വലഞ്ഞ് പോലീസ്

ckmnews

ചങ്ങരംകുളം ടൗണ്‍ ജുമാമസ്ജിദിലും ബോബ് ഭീഷണി


പൊട്ടാത്ത ബോബ് കഥയില്‍ വലഞ്ഞ് പോലീസ്


ചങ്ങരംകുളം:ചങ്ങരംകുളം ടൗണ്‍ ജുമാമസ്ജിദിലും ബോബ് ഭീഷണി.തിങ്കളാഴ്ച ഉച്ചയോടെയാണ് ചങ്ങരംകുളം ടൗണിലെ ജുമാമസ്ജിദില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസിന് ലഭിച്ചത്.സിഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്ഐ വിജയന്റെ നേതൃത്വത്തില്‍ പോലീസെത്തി മസ്ജിദിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ മാനസിക  അസ്വസ്ഥയയുള്ള യുവാവാണ് ബോബ് കഥക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞു.കഴിഞ്ഞ ദിവസം കോഴിക്കടയിലും ബോബ് വച്ചതായി വ്യാജ സന്ദേശം ലഭിച്ചിരുന്നു.ഇയാള്‍ തന്നെയാണ് കോഴിക്കടയിലെ ബോബ് ഭീഷണിക്ക് പിന്നിലെന്നും പോലീസ് കണ്ടെത്തിയിരുന്നു.പൊട്ടാത്ത ബോബ് കഥയില്‍ വലഞ്ഞ  പോലീസ് പിന്നീട് മാനസികാസ്വസ്ഥതയുള്ള യുവാവിനെ കണ്ടെത്തി മൊബൈലും സിമ്മും പിടിച്ചെടുക്കുകയായിരുന്നു.