25 April 2024 Thursday

വട്ടംകുളം പഞ്ചായത്ത് ഓഫീസിൻ്റെ പ്രവർത്തനം പൂർണമായും സൗരോർജത്തിൽ

ckmnews

വട്ടംകുളം പഞ്ചായത്ത് ഓഫീസിൻ്റെ പ്രവർത്തനം പൂർണമായും സൗരോർജത്തിൽ


എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് ഓഫീസിൻ്റെ പ്രവർത്തനം പൂർണമായും സൗരോർജത്തിൽ

വൈദ്യുതി ഉൽപാദനത്തിലും,ഉപഭോഗത്തിലും സ്വയം പര്യാപ്ത കൈവരിച്ചിരിക്കുകയാണ് വട്ടംകുളം പഞ്ചായത്ത്.ഓഫീസ് കെട്ടിടത്തിൽ സോളാർ പവർ പ്ലാൻ്റ് സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ് ദീപ മണികണ്ഠൻ അധ്യക്ഷയായിരുന്നു.എം.എ.നജീബ്, യു.പി. പുരുഷോത്തമൻ ,ശ്രീജ പാറക്കൽ, ദിലീപ് എരുവപ്ര,കെ.പി.റാബിയ, ശാന്ത മാധവൻ,പഞ്ചായത്ത് സെക്രട്ടറി സി.എസ്.മനോജ്,അസിഎഞ്ചിനീയർ എം.സന്തോഷ് കുമാർ പ്രസംഗിച്ചു.