28 March 2024 Thursday

ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ നദ ഫാത്തിമയ്ക്ക് സ്നേഹാദരം നൽകി

ckmnews

ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ നദ ഫാത്തിമയ്ക്ക് സ്നേഹാദരം നൽകി


പൊന്നാനി:കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറായി അപ്പോയിൻമെന്റ് നേടിയ മലപ്പുറം ജില്ലയിലെ ആദ്യ വനിത നദ ഫാത്തിമയ്ക്ക് കെ.എം.സി.സി. ഗ്ലോബൽ പൊന്നാനിയുടെ സ്നേഹോപഹാരം ഗ്ലോബൽ ചെയർമാൻ സി.കെ.മുഹമ്മദ് ഹാജി സമർപ്പിച്ചു.പൊന്നാനി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷബീർ ബിയ്യം, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഫസലുറഹ്മാൻ , പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കെ.എം.സി.സി.ഗ്ലോബൽ നേതാക്കളായ എ.യു. ശറഫുദ്ധീൻ മരക്കടവ്, എ.എം.സിദ്ധീഖ്, യു.കെ. അമാനുളള , സൈനുൽ ആബിദീൻ, സൈഫുദ്ധീൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.