24 April 2024 Wednesday

ഹയർ സെക്കന്ററി തുല്യതക്ക്‌ ആവേശകരമായ സമാപനം

ckmnews

ഹയർ സെക്കന്ററി തുല്യതക്ക്‌ ആവേശകരമായ സമാപനം


ചങ്ങരംകുളം :കേരളസംസ്ഥാന സാക്ഷരത മിഷന്റെ കീഴിൽ നടന്നു വരുന്ന ഹയർസെക്കന്ററി തുല്യതപരീക്ഷ സമാപിച്ചു.മൂക്കുതല പി സി എൻ ജി എച്  എസ് എസിൽ നടന്ന പരീക്ഷയിൽ പാതിവഴിയിൽ പഠനം നഷ്ടപ്പെട്ട 21നും 65നും ഇടയിൻ പ്രായമുള്ള 106പഠിതാക്കൾ പരീക്ഷഎഴുതി.കഴിഞ്ഞ വർഷം ഡിസംബറിൽ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് മൂലം രണ്ട്തവണ മാറ്റിവെച്ചിരുന്നു.ചങ്ങരംകുളം എസ് എം ഇ എച്ച് എസ് എസ് പഠന കേന്ദ്രത്തിൽ നിന്ന് പത്താംതരം തുല്യത വിജയിച്ച ദാമ്പതികളായ പ്രകാശൻ-ഷീബ,ബഷീർ-ഹസീന എന്നിവരും പ്ലസ് ടു തുല്യത എഴുതിയവരിൽ പെട്ടതാണ്.കൂടാതെ ഭിന്ന ശേഷിക്കാരായ നാല് പഠിതാക്കളും സഹായികളുടെ സാന്നിധ്യത്തിൽ പരീക്ഷ എഴുതി.