29 March 2024 Friday

ചങ്ങരംകുളത്ത് കോഴിക്കടയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസിനെ വട്ടംകറക്കി

ckmnews

ചങ്ങരംകുളത്ത് കോഴിക്കടയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസിനെ വട്ടംകറക്കി


ചങ്ങരംകുളം:കോഴിക്കടയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസിനെ വട്ടംകറക്കി.ശനിയാഴ്ച ഉച്ചയോടെയാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് കോഴിക്കടയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഫോണ്‍ കോള്‍ എത്തിയത്

ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടയില്‍  ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ചങ്ങരംകുളം പോലീസിന് ലഭിച്ച സന്ദേശം


ഉടനെ തന്നെ ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്തെ പാഞ്ഞെത്തി ജീവനക്കാരെ പുറത്തിറക്കി തിരച്ചില്‍ തുടങ്ങി.സംഭവം എന്താണെന്നറിയാതെ പകച്ച് നിന്ന ജീവനക്കാരും ഏറെ നേരം ആശങ്കയിലായി

കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയ പോലീസിന് ബോംബ് കണ്ടെത്താനായില്ല


മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ മാനസികാസ്വസ്ഥതയുള്ള ആളാണ് സ്റ്റേഷനില്‍ വിളിച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.ചോദ്യം ചെയ്തതോടെ മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ച് തന്നോട് ബോംബ് വച്ച കാര്യം അറിയിക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച മറുപടി


ഇയാള്‍ നല്‍കിയ നമ്പര്‍ പരിശോധിച്ചതോടെ ഇത് ഒരു ജനപ്രതിനിധിയുടെ നമ്പര്‍ ആണെന്നും പോലീസ് കണ്ടെത്തി

അന്യേഷണത്തില്‍ ഇയാള്‍ നിരന്തരം ശല്ല്യപ്പെടുത്തിയിരുന്ന പ്രദേശത്തെ ജനപ്രതിനിധി ഇദ്ധേഹത്തിന്റെ കോള്‍ ബ്ളോക്ക് ചെയ്തിരുന്നതായും അവരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇയാള്‍ മെനഞ്ഞെടുത്തതാണ് കോഴിക്കടയിലെ ബോംബ് കഥയെന്നും പോലീസ് കണ്ടെത്തി

ഏറെ നേരം പോലീസിനെ വലച്ച കോഴിക്കടയിലെ ബോബ്കഥ പോലീസിനെ മാത്രമല്ല കോഴിക്കടയിലെ ജീവനക്കാരെയും പ്രദേശവാസികളെയും മണിക്കൂറുകളോളം ആശങ്കയിലാക്കിയിരുന്നു