28 March 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വായനാനുഭവ ചർച്ച സംഘടിപ്പിച്ചു.

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വായനാനുഭവ ചർച്ച സംഘടിപ്പിച്ചു.


ചങ്ങരംകുളം:വിവാദമായ അർദ്ധനാരീശ്വരൻ എന്ന നോവലിനു ശേഷം പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ രചിച്ച കീഴാളൻ എന്ന നോവലിനെ അധികരിച്ച് ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വായനാനുഭവ ചർച്ച സംഘടിപ്പിച്ചു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയുടെ ഇതിവൃത്തത്തെ അടിസ്ഥാനമാക്കി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡൻ്റ് എം.എം ബഷീർ മോഡറേറ്ററായി. എം. നിദുല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. എ.വത്സല, പി.വേണുഗോപാൽ ബി.രാജലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൃഷ്ണൻ നമ്പൂതിരി, സി.എം ബാലാമണി, സി.വിജയൻ എന്നിവർ ആശംസകൾ അറിയിച്ചു. കെ.വി ശശീന്ദ്രൻ കവി എം.ടി കുട്ടിക്കൃഷ്ണമേനോൻ്റെ  'മുളന്തണ്ട് ' എന്ന കവിതാസമാഹാരം പരിചയപ്പെടുത്തി.