19 April 2024 Friday

1200/1200 മാർക്ക്‌ നേടി നാടിന് അഭിമാനമായി വിദ്യാർത്ഥികളെ എം. എസ്.എഫിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

ckmnews

1200/1200 മാർക്ക്‌ നേടി  നാടിന് അഭിമാനമായി വിദ്യാർത്ഥികളെ എം. എസ്.എഫിന്റെ നേതൃത്വത്തിൽ അനുമോദിച്ചു 


എടപ്പാൾ:വട്ടംകുളം പഞ്ചായത്തിൽ പ്ലസ് ടു പരീക്ഷയിൽ  1200/1200 മാർക്ക്‌ നേടി നാടിന് അഭിമാനമായ വിദ്യാർത്ഥികളെ എം.എസ്.എഫ് വട്ടംകുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.

വട്ടംകുളം കവുപ്ര മാറത്തുമനയിലെ ഭവ്യ കെ.പി, കുറ്റിപ്പാല താണിക്കൽ ആര്യശ്രീ ടി അജിത് , ശുകപുരം പിണ്ണാക്കത്ത് വീട്ടിൽ അനുപമ രാജീവ്‌ എന്നിവർക്കാണ് എം.എസ്.എഫ് ഉപഹാരം നൽകിയത്.

വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്, തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌, എം. എസ്.എഫ് മണ്ഡലം ജനറൽ ഏ.വി നബീൽ എന്നിവർ ഉപഹാരം നൽകി.എം.എസ്.എഫ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അജ്മൽ മൂതൂർ അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ്,പിവി ഷുഹൈബ് ഹുദവി, ഷുഹൈബ് ചങ്ങരത്ത്, കെവി മുസ്ലിഹ്‌ പോട്ടൂർ, ഷഹബാസ് പാച്ചത്ത്, ജസീൽ കുറ്റിപ്പാല, സൽമാൻ പത്തിൽ എന്നിവർ നേതൃത്വം നൽകി