25 April 2024 Thursday

കുന്നംകുളത്ത് വാഹനപരിശോധനയ്ക്കിടെ ഹാഷിഷ് ഓയിൽ പിടികൂടി പ്രതികൾ ഓടിരക്ഷപ്പെട്ടു

ckmnews



കുന്നംകുളം:വാഹനപരിശോധനയ്ക്കിടെ കാറില്‍ രഹസ്യമായി ഒളിപ്പിച്ച ഹാഷിഷ് പോലീസ് പിടികൂടി. പ്രതികളായ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് ഉച്ചത്തിരിഞ്ഞ് 3 മണിയോടെ നഗര കേന്ദ്രത്തില്‍ നടന്ന പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായി കണ്ട ചുവന്ന സിഫ്റ്റ് കാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വൈശാഖ്, വിനോദ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ   പരിശോധന നടത്തിയത്. കാറില്‍ 2 പേരാണ് ഉണ്ടായിരുന്നത്. ഹാഷിഷ് പോലീസ് പിടികൂടിയതും പ്രതികളായ രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ഐ വി സി സൂരജ്, എസ്.ഐ കെ പി ആനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ പരിശോധന നടത്തിവരികയാണ്.