29 March 2024 Friday

ദുരിത കാലത്ത് പോലീസ് ജനങ്ങളെ പിഴിയുന്നു: എടപ്പാൾ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

ckmnews

ദുരിത കാലത്ത് പോലീസ് ജനങ്ങളെ പിഴിയുന്നു: എടപ്പാൾ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി


എടപ്പാള്‍:കോവിഡിന്റെ മറവിൽ പരിശോധനയുടെ പേരില്‍ പോലീസ് ജനങ്ങളെ പിഴിയുകയാണെന്ന് കോണ്‍ഗ്രസ്സ് എടപ്പാള്‍ മണ്ഡലം കമ്മിറ്റി  ആരോപിച്ചു.ദിനം പ്രതി എടപ്പാളിലും പരിസരത്തും നടക്കുന്ന പരിശോധനയിൽ ആയിരങ്ങളാണ് സാധാരണക്കാരായ ആളുകളിൽ നിന്ന് നിയമം ലംഘിച്ചന്ന് പറഞ്ഞു ഈടാക്കുന്നത്. ഈ നടപടി നോക്കി നിൽക്കാൻ ആവില്ലെന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അറിയിച്ചു. ഇത്‌ സമ്പന്ധിച്ച് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഡിജിപി ക്കും,ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.