23 April 2024 Tuesday

ഉദിനുപറമ്പ് മുള്ളംകുന്ന് വീട്ടമ്മയെ മോട്ടോര്‍ പുരയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

ഉദിനുപറമ്പ് മുള്ളംകുന്ന് വീട്ടമ്മയെ മോട്ടോര്‍ പുരയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി


ചങ്ങരംകുളം:മോട്ടോര്‍ പുരയില്‍ നിന്ന് ഷോക്കേറ്റ വീട്ടമ്മ മരിച്ചു.ചങ്ങരംകുളത്തിനടുത്ത് ഉദിനുപറമ്പ് മുള്ളംകുന്ന് സ്വദേശി അയ്യാപ്പില്‍ സുരേഷ് ബാബുവിന്റെ ഭാര്യ സിന്ധു (39)നെയാണ് വീടിനടുത്തുള്ള കൃഷി സ്ഥലത്തുള്ള മോട്ടോര്‍ പുരയോട് ചേര്‍ന്ന്  ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച കാലത്ത് 11 മണിയോടെയാണ് നാട്ടുകാര്‍ ഷോക്കേറ്റ് കിടന്ന സിന്ധുവിനെ കണ്ടത്തിയത്.കണ്ടെത്തിയത്.കാലത്ത് ജോലിക്ക് പോവാറുള്ള സിന്ധുവിനെ 8 മണി മുതല്‍ കാണാതായിരുന്നു.വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സര്‍വീസ് വയറില്‍ നിന്ന് ഷോക്കേറ്റതാവാം എന്നതാണ് നിഗമനം.ചാലിശ്ശേരി  പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.ഞായറാഴ്ച കാലത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.മക്കള്‍ അമൃത,ദീപിക,അരുണ്‍