25 April 2024 Thursday

കോവിഡ് നിയന്ത്രണങ്ങളില്‍ ചെരുപ്പ് എടുക്കാനായില്ല പൊട്ടിപ്പോയ ചെരുപ്പിന് പകരം പാളച്ചെരുപ്പ് നിര്‍മിച്ച് അബ്ദുട്ടിക്ക

ckmnews

കോവിഡ് നിയന്ത്രണങ്ങളില്‍ ചെരുപ്പ് എടുക്കാനായില്ല


പൊട്ടിപ്പോയ ചെരുപ്പിന് പകരം പാളച്ചെരുപ്പ് നിര്‍മിച്ച് അബ്ദുട്ടിക്ക


ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങളില്‍ കടകള്‍ അടഞ്ഞതോടെ പൊട്ടിപ്പോയ ചെരുപ്പിന് പകരം മറ്റൊരു ചെരുപ്പ്  എടുക്കാന്‍ കഴിയാതെ വന്നതോടെയാണ് വളയംകുളം സ്വദേശിയായ അബ്ദുട്ടി പഴയകാല ജീവിതം ഓര്‍ത്തെടുത്തത്.കഴുങ്ങിന്‍ തോട്ടത്തില്‍ ചെന്ന് വീണ്കിടന്ന നല്ലൊരു പാളയെടുത്തു.മനോഹരമായ ചെരുപ്പ് നിര്‍മിച്ചു.40 കൊല്ലം പ്രവാസ ലോകത്ത് ജീവിതം കഴിച്ച അബ്ദുട്ടിക്ക പ്രവാസം നിര്‍ത്തി നാട്ടിലെത്തിയിട്ട് ഏതാനും വര്‍ഷം മാത്രമെ ആയിട്ടുള്ളൂ എങ്കിലും ജോലി മതിയാക്കി വീട്ടിലിരിക്കാന്‍ അബ്ദുട്ടിക്കാക്ക് ആയില്ല.പ്രദേശത്ത് ആരോരുമില്ലാത്ത കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വേണ്ടി തന്നാല്‍ കഴിയുന്നത് ചെയ്ത് കൊടുക്കുന്ന അബ്ദുട്ടി വളയംകുളം ഇന്ന് പ്രദേശത്ത് അറിയപ്പെടുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തകനും സന്നദ്ധസേന വളണ്ടിയറുമാണ്.വയസ് 60 കഴിഞ്ഞെങ്കിലും പ്രദേശത്ത് അപകടങ്ങളോ മറ്റു ആപത്തുകളോ സംഭവിച്ചാല്‍ അബ്ദുട്ടിക്ക ഓടിയെത്തും,ഏത് പാതിരാത്രിയിലും പ്രായം തളര്‍ത്താത്ത അബ്ദുട്ടിയുടെ സേവനത്തിന് ഇപ്പോള്‍ പാളയില്‍ സ്വന്തമായി നെയ്തെടുത്ത ചെരുപ്പും കൂട്ടിനുണ്ട്.