20 April 2024 Saturday

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം നന്ദികേടെന്ന് കെകെ സുരേന്ദ്രന്‍

ckmnews

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം നന്ദികേടെന്ന് കെകെ സുരേന്ദ്രന്‍


ചങ്ങരംകുളം:വെളിയംകോട് ഡോക്ടറെ കയ്യേറ്റം ചെയ്തത് ആരോഗ്യ പ്രവർത്തകരോട് കാണിച്ച നന്ദികേട് ആണെന്നും ഹെൽത്ത് സെന്ററിലെ ഡോക്ടറെ മർദ്ദിച്ചതിലും പൂട്ടിയിട്ടതിലും സിപിഎം നേതൃത്വം മാപ്പുപറയണമെന്നും ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.കോവിഡ് മഹാമാരി കാലത്ത് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ  രാപ്പകലില്ലാതെ പ്രവർത്തിക്കുന്നവരും  കോവിഡ് ബാധിച്ചു ആയിരക്കണക്കിന് ഡോക്ടർമാർ  മരിക്കുകയും ചെയ്തത്  ഈ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചതു കൊണ്ടാണെന്ന് വിസ്മരിക്കരുതെന്നും അവരോട് നന്ദികേടു കാണിക്കുന്ന സമീപനം പ്രതിഷേധാർഹമാണെന്നും അദ്ധേഹം പറഞ്ഞു.ഡിവൈഎഫ്ഐയും സിപിഎമ്മും  സ്വീകരിച്ചത് രണ്ടാമതും അധികരം ലഭിച്ചതിന്റെ അഹങ്കാരമാണ്. കുറ്റവാളികൾക്കെതിരെ  ശക്തമായ നടപടി  സ്വീകരിച്ച് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും  സുരേന്ദ്രൻ ആവശ്യപ്പെട്ടു.വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി ബിജെപി രംഗത്ത് വരുമെന്നും മുന്നറിയിപ്പുനൽകി.