23 April 2024 Tuesday

യൂത്ത് ലീഗ് ദിനചാരണം വട്ടംകുളം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ നടന്നു

ckmnews

യൂത്ത് ലീഗ് ദിനചാരണം വട്ടംകുളം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ  നടന്നു


എടപ്പാൾ :അറബി, സംസ്‌കൃതം, ഉറുതു ഭാഷകൾ സ്കൂളുകളിൽ നിന്ന് പിൻവലിക്കാൻ സർക്കാർ തീരുമാനമെടുത്തപ്പോൾ ഭാഷ സംരക്ഷണ സമരത്തിൽ ധീര രക്തസാക്ഷിത്വം വരിച്ച മജീദ്, റഹ്മാൻ, കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓർമയിൽ യൂത്ത് ലീഗ് ദിനചാരണത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ വിത്യസ്ഥ പരിപാടികൾ നടന്നു.പഞ്ചായത്ത്‌ തല ഉദ്ഘാടനം വട്ടംകുളത്ത് തവനൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജിന്റെ അധ്യക്ഷതയിൽ പഴയ കാല യൂത്ത് ലീഗ് നേതാവ് എംവി ഹംസ പതാക ഉയർത്തി നിർവഹിച്ചു.മാണൂരിൽ പഴയ കാല യൂത്ത് ലീഗ് നേതാവ് ഇവി കുഞ്ഞുട്ടിക്കയും, ചേകനൂർ യൂണിറ്റിൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ റഫീഖ് ചേകനൂരും,

മൂതൂർ യൂണിറ്റിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ കെവി അബ്ദുള്ളകുട്ടി മാസ്റ്ററും,

നെല്ലിശ്ശേരി യൂണിറ്റിൽ മുൻ യൂത്ത് ലീഗ് ഭാരവാഹി  കെ. മുനീസും ചിറ്റഴിക്കുന്ന് യൂണിറ്റിൽ കെ.വി. എ ലത്തീഫും

കുറ്റിപ്പാല യൂണിറ്റിൽ കെ.എം സി.സി നേതാവ് എം.കെ ലത്തീഫും.,

പോട്ടൂർ യൂണിറ്റിൽ ജാഫർ പോട്ടൂരും പതാക ഉയർത്തി.

വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി പിവി ഷുഹൈബ് ഹുദവി,ഹസ്സൈനാർ നെല്ലിശ്ശേരി, ഏവി നബീൽ,ഉമ്മർ ടി യു, കെഎം സലാം,മൻസൂർ മരയങ്ങാട്ട്, സജീർ എംഎം, സുലൈമാൻ മൂതൂർ,മുസ്തഫ കെ, ഗഫൂർ മണൂർ, സാദിക്ക് പോട്ടൂർ, അക്ബർ പനച്ചിക്കൽ,ഫസീല സജീബ്,അജ്മൽ മൂതൂർ,മുസ്ലിഹ്‌ പോട്ടൂർ നേതൃത്വം നൽകി