25 April 2024 Thursday

എടപ്പാൾ മേൽപ്പാലം:ഉദ്ഘാടനം സെപ്റ്റംബർ അവസാനത്തിൽ

ckmnews



 എടപ്പാൾ: മേൽപ്പാലം സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാകുമെന്ന് ആർ ബി ഡി സി എം ഡി സുഹാസ്. ശനിയാഴ്ച ഉച്ചയോടെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയാണ് ഇക്കാര്യം പറഞ്ഞത്. കുറ്റിപ്പുറം റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുവരുന്നതിന് തടസം സൃഷ്ടിക്കുന്ന കെട്ടിട ഭാഗങ്ങൾ പൊളിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. അതേസമയം കരാർ കമ്പനി അധികൃതർ എ ഇ യ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അടു തന്നെ അതിനു വേണ്ട നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചു.