29 March 2024 Friday

മാലിന്യ വിമുക്ത പഞ്ചായത്ത്:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മാലിന്യം കയറ്റി അയച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിനെ മാലിന്യ വിമുക്ത പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യം വേര്‍തിരിച്ച് കയറ്റി അയച്ചു.പ്ളാസ്റ്റിക്ക്,കുപ്പിച്ചില്ല്,ഉപയോഗശൂന്യമായ ടയറുകള്‍,തുടങ്ങിയ വസ്തുക്കള്‍ വേര്‍തിരിച്ച് ശേഖരിച്ചാണ് സംസ്കരണത്തിനും റീസൈക്കിളിംഗിനുമായി ലോറികളില്‍ കയറ്റി അയച്ചത്.പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ കരീം പഞ്ചായത്ത് പഞ്ചായത്ത് അംഗങ്ങള്‍ ജീവനക്കാര്‍ നേതൃത്വം നല്‍കി