29 March 2024 Friday

കേരളത്തിൽ പോക്സോ പ്രതികൾ തടിയൂരുന്നു; ശിക്ഷിക്കപ്പെട്ട കേസുകൾ 4.4%

ckmnews

ന്യൂഡൽഹി ∙ കേരളത്തിൽ റജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളിൽ 4.4% മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയെ അറിയിച്ചു. ദേശീയ തലത്തിൽ 11.87% ശിക്ഷിക്കപ്പെടുന്നുണ്ട്. 2015 നും 2019 നും ഇടയ്ക്കുള്ള ക്രൈം റെക്കോർഡ് ബ്യൂറോ രേഖകൾ അടിസ്ഥാനമാക്കിയാണിത്. ഇതു സംബന്ധിച്ച് ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.  2018 ൽ കേരളത്തിൽ 1153 കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുകയും 1386 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിൽ 964 കേസുകളിലാണ് കുറ്റപത്രം നൽകിയത്. അതിൽത്തന്നെ 77 കേസുകളിൽ 84 പേർക്കാണ് ശിക്ഷ ലഭിച്ചത്. 2019 ൽ 1283 കേസുകളിൽ 1009 പേർക്കു കുറ്റപത്രം നൽകി. ഇതിൽ 40 കേസുകളിൽ 42 പേർക്കാണ് ശിക്ഷ ലഭിച്ചത്. ആകെ 1443 പേരാണ് ആ വർഷം പോക്സോ കേസുകളിൽ കേരളത്തിൽ അറസ്റ്റിലായത്.