29 March 2024 Friday

അക്കിക്കാവ് തിപ്പിലശ്ശേരി റോഡിൻ്റെ ശോചനീയാവസ്ഥ:യൂത്ത് കോൺഗ്രസ്സ് കടവല്ലൂർ മണ്ഡലം കമ്മറ്റി വഞ്ചിയാത്ര സംഘടിപ്പിച്ചു.

ckmnews

അക്കിക്കാവ് തിപ്പിലശ്ശേരി റോഡിൻ്റെ ശോചനീയാവസ്ഥ:യൂത്ത് കോൺഗ്രസ്സ് കടവല്ലൂർ മണ്ഡലം കമ്മറ്റി

വഞ്ചിയാത്ര സംഘടിപ്പിച്ചു.


ചങ്ങരംകുളം:യൂത്ത് കോൺഗ്രസ്സ് കടവല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അക്കിക്കാവ് തിപ്പിലശ്ശേരി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിപ്പിലശ്ശേരിയിൽനിന്ന് അക്കിക്കാവ് സെൻ്ററിലേക്ക് പ്രതീകാത്മകമായി വഞ്ചിയാത്ര സംഘടിപ്പിച്ചു. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് കെ.ജയശങ്കർ വഞ്ചി യാത്ര ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഫ്സൽ സമരത്തിന് നേതൃത്വം നൽകി. അക്കിക്കാവ് സെൻ്ററിൽ നടന്ന സമാപന സമര യോഗത്തിൽ 6 വർഷമായി പണി പൂർത്തീകരിക്കാതെ ജനങ്ങളുടെ യാത്ര ദുരിതത്തിന് അറുതി വരുത്തുന്നതിന് വേണ്ടി അധികാരികൾ ഇടപെടണമെന്നും ജനങ്ങളോട് നീതി പൂർണ്ണമായ നിലപാട് സ്വീകരിക്കണമെന്നും, ഉദ്ഘാടനങ്ങൾക്ക് മാത്രമായി തിപ്പിലശ്ശേരി റോഡിനെ കാണുന്ന കുന്നംകുളത്തിൻ്റെ എം.എൽ.എ ഈ വിഷയത്തിൽ പെട്ടന്ന് ഇടപെടണമെന്നും അല്ലാത്തപക്ഷം എം.എൽ.എ ക്ക് എതിരെ ശക്തമായ പ്രതിശേധവുമായി യൂത്ത് കോൺഗ്രസ്സ് മുന്നോട്ട് പോകുമെന്ന് ഉൽഘടനം നിർവ്വഹിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ കെ. ശാനീബ് പറഞ്ഞു.

 യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് മഹേഷ് തിപ്പിലശ്ശേരി, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അനീഷ്,ഹക്കിം, ശൃംജിത, അൻവർ,  അജിത്ത്, രതീഷ്, അർജുൻ, നിതിൻ, നൂറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.