28 March 2024 Thursday

എസ്എസ്എൽസി വിജയികൾക്ക് ക്യാഷ് അവാർഡ്‌ നൽകി

ckmnews

എസ്എസ്എൽസി വിജയികൾക്ക് ക്യാഷ് അവാർഡ്‌ നൽകി


ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷനു കീഴിൽ പഠനം നടത്തുന്ന കുട്ടികളിൽനിന്ന് എസ്എസ്എൽസി ഉന്നത വിജയം നേടിയ 16 കുട്ടികൾക്കുള്ള കാഷ്‌ അവാർഡ് ദാനം വളയംകുളം ശാന്തിനഗർ വെച്ച് നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ അവാർഡുകൾ വിതരണം നടത്തി.അസോസിയേഷൻ ചെയർമാൻ 

പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു,ഷാഹിദ് വളാഞ്ചേരി, സൗദ് ബിൻ മൊയ്തുട്ടി, കെ വി മുഹമ്മദ്, എം കെ നസീർ, വി വി മൊയ്തുട്ടി, സി വി ഇബ്രാഹിംകുട്ടി, കെ വി റൗളത്ത്, പി പി സാബിത്ത്, കെ വി അബൂബക്കർ എ കെ. റസീം ആശംസാപ്രസംഗം നടത്തി