25 April 2024 Thursday

എടപ്പാൾ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു

ckmnews

എടപ്പാൾ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു


എടപ്പാൾ: നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുക ക്രിമിനലുകൾക്ക് വേണ്ടി പൊതു ഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം  എടപ്പാൾ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

 എടപ്പാൾ അംശകച്ചേരിയിൽ നടന്ന പരിപാടി  ജില്ല കോൺഗ്രസ്സ് മെമ്പർ ചക്കൻ കുട്ടി ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌ എസ് സുധീർ, ഇ.പി വേലായുധൻ, വി വി കുഞ്ഞുമൊയ്തീൻ ,ആഷിദ് പൂക്കരത്തറ, ബാവ കണ്ണയിൽ, ജയരാജൻ , ശശി അയിലക്കാട്ട്, എന്നിവർ പ്രസംഗിച്ചു.

കുടാതെ അമീർ കല്ലിങ്ങിൽ, പ്രദീപ്, കെ.പി.അച്ചുതൻ, യാസിൽ എടപ്പാൾ, ഹുസനപ്പ,സക്കീർ പൂക്കർത്തറ,മണി പെറുക്കര,ഹംസത്ത് ഹസൻ,എന്നിവർ നേത്യത്യ നൽകി.