28 March 2024 Thursday

യൂത്ത് ലീഗ് ചിയ്യാനൂർ ശാഖ യുടെ നേതൃത്വത്തിൽ പെരുന്നാൾ ഉച്ചഭക്ഷണ കിറ്റ് 100 കുടുംബങ്ങൾക്*

ckmnews

*

ചങ്ങരംകുളം:യൂത്ത് ലീഗ് ചിയ്യാനൂർ ശാഖയുടെ നേതൃത്വത്തിൽ100 കുടുംബങ്ങള്‍ക്ക് ശിഹാബ് തങ്ങൾ റിലീഫ് സെൽ മൂന്നാം ഘട്ടം കിറ്റ് വിതരണം ചെയ്തു.പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ യൂത്ത് ലീഗ് ചിയ്യാനൂർ ശാഖ പ്രസിഡന്റ് അഫ്സൽ ചിയ്യാനൂരിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഹമീദ് ചിയ്യാനൂർ,ഖാലിദ് സി.കെ,മുഹമ്മദ് കോട്ടയിൽ,ശരീഫ്.സി,ഇവി ബഷീർ മൗലവി,അബ്ദുൽ ഹയ്യ് ,ഷഫീർ ചിയ്യാനൂർ,റൗഫ് ചിയ്യാനൂർ,ഫഹദ് ടി,റിഷാൻ എടാനിപ്പുറം എന്നിവർ നേതൃത്വം നൽകി.കോവിഡ് മഹാമാരി കാലത്ത് മൂന്നാം ഘട്ടം മാണ് ശിഹാബ് തങ്ങൾ റിലീഫ് വിതരണം നടത്തുന്നത്.