29 March 2024 Friday

1200 ന്റെ പൊൻ തിളക്കവുമായി വീണ്ടും എടപ്പാൾ ഗവ: ഹയർ സെക്കന്ററി സ്കൂൾ

ckmnews

1200 ന്റെ പൊൻ തിളക്കവുമായി വീണ്ടും എടപ്പാൾ ഗവ: ഹയർ സെക്കന്ററി സ്കൂൾ


എടപ്പാൾ: ഈ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടി ചരിത്രത്തിലിടം കരസ്ഥമാക്കി എടപ്പാൾ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ആര്യശ്രീ,ഭവ്യ ,അനന്യ കൃഷ്ണൻ , അനുപമ രാജീവ് എന്നീ മിടുക്കികൾ.സയൻസ്, കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ മുഴുവൻ മാർക്കും നേടി മലപ്പുറം ജില്ലയിൽ തന്നെ  അത്യപൂർവ്വ നേട്ടമാണ് ഈ സർക്കാർ വിദ്യാലയം കൈവരിച്ചിരിക്കുന്നത് .

മുൻ വർഷങ്ങളിലെ മുഴുവൻ മാർക്ക് നേട്ടം ഇക്കുറിയും ആവർത്തിക്കാനായത്  ആഹ്ലാദം ഇരട്ടിപ്പിയാക്കി.കലാ കായിക  മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ സ്കൂളിനായിട്ടുണ്ട്.ഭൗതിക സൗകര്യങ്ങളുടെ വളർച്ചക്കൊപ്പം അക്കാദമിക മികവുമായി. 88 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി പൊന്നാനി താലൂക്കിലെ  മികച്ച വിജയവും

 90% നേടി ജില്ലയിൽ നാലാം സ്ഥാനവുമായി തലയുയർത്തി നിൽക്കുന്നു എടപ്പാളിന്റെ അഭിമാനമായ ഈ സർക്കാർ സ്കൂൾ.