20 April 2024 Saturday

പ്ളസ്ടു പരീക്ഷയില്‍ മിന്നുന്ന വിജയം ഇരട്ടക്കുട്ടികള്‍കള്‍ക്ക് ഇരട്ടി മധുരം അഭിമാനമായി സ്നേഹയും സ്വാതിയും

ckmnews

പ്ളസ്ടു പരീക്ഷയില്‍ മിന്നുന്ന വിജയം ഇരട്ടക്കുട്ടികള്‍കള്‍ക്ക് ഇരട്ടി മധുരം


അഭിമാനമായി സ്നേഹയും സ്വാതിയും


ചങ്ങരംകുളം:ഒരേദിവസം ജനിച്ചു.വളര്‍ച്ചയിലും ജീവിതത്തിലും പഠനത്തിലും വേര്‍പിരിഞ്ഞില്ല.പ്ളസ്ടു പരീക്ഷയുടെ ഫലം വന്നപ്പോള്‍ കോലളമ്പ് സ്വദേശികളായ സഹോദരങ്ങള്‍ക്ക് മിന്നുന്ന വിജയം.കോലളമ്പ് വൈദ്യര്‍മൂല സ്വദേശിയായ ചട്ടിക്കല്‍ മുരളീധരന്റെയും സരിതയുടെയും ഇരട്ടമക്കളായ സ്നേഹയും സ്വാതിയുമാണ് മാതാപിതാക്കള്‍ക്ക് ഇരട്ടി മധുരം നല്‍കി മിന്നുന്ന വിജയം നേടിയത്.കുറ്റിപ്പുറം എംഇഎസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ മിടുക്കികള്‍.മസ്കറ്റിലെ അല്‍ശിഫ ട്രേഡിങ് എല്‍എല്‍സി കമ്പനി സ്നേഹയെയും സ്വാതിയെയും അഭിനന്ദിച്ചു.