29 March 2024 Friday

തീരമേഖലയിലെ കടല്‍ക്ഷോഭങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം.വകുപ്പ് മന്ത്രിക്ക് അഡ്വഎ.എം.രോഹിത് നിവേദനം നല്‍കി

ckmnews

തീരമേഖലയിലെ കടല്‍ക്ഷോഭങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം.വകുപ്പ് മന്ത്രിക്ക് അഡ്വഎ.എം.രോഹിത് നിവേദനം നല്‍കി 


പൊന്നാനി:പൊന്നാനിയുടെ തീരദേശ മേഖലയിലെ കടൽക്ഷോഭത്തെ ശാസ്ത്രീയമായ രീതിയിൽ പ്രതിരോധിക്കാൻ കഴിയാത്തതും,കടൽഭിത്തിയുടെ അഭാവം മൂലവും സാധാരണക്കാരായ തീരവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷിന്‍ അഗസ്റ്റിനെ നേരില്‍ കണ്ട് അഡ്വ: എ.എം.രോഹിത്ത് നിവേദനം നല്‍കി.കാലാവർഷവും കാലാവസ്ഥാ വ്യതിയാനവും മൂലം ഇടക്കിടെ ഉണ്ടാകുന്ന കടൽക്ഷോഭം കാരണം നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെടുകയും, ആരാധാനാലയങ്ങളിലെ ഖബറിടങ്ങൾ പോലും ഭീഷണി നേരിടുകയുമാണെന്ന് നിവേദനത്തില്‍ ചൂണ്ടികാട്ടി. പതിനഞ്ച് വർഷമായി  ജനപ്രതിനിധികളുടെ സന്ദർശനവും പ്രഖ്യാപനങ്ങളുമല്ലാതെ പ്രയോഗികതലത്തിൽ ഒന്നും നടക്കുന്നില്ല.കഴിഞ്ഞ ദിവസങ്ങളിൽ പോലും വീടുകൾ തകർന്നു വീഴുന്നത് ശ്രദ്ധയില്‍ പെട്ടു. ജീവിതക്കാലം മുഴുവൻ അദ്ധ്വാനിച്ച സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയ വീടുകളും മറ്റു വീട്ട് സാമഗ്രികളും, കുട്ടികളുടെ പാഠപുസ്തകങ്ങളും  നിമിഷം കൊണ്ട് കടലെടുക്കുമ്പോൾ വാടക വീട്ടിൽ പോലും പോകാൻ കഴിയാതെ സ്ക്കൂൾ വരാന്തകൾ അഭയം പ്രാപിക്കുന്ന മത്സ്യ തൊഴിലാളികളുടെ സ്ഥിരം കാഴ്ച്ച അവസാനിപ്പിക്കാന്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നിവേദനത്തില്‍  ആവശ്യപ്പെടുന്നു.