25 April 2024 Thursday

മാനസിക നില തെറ്റി റോഡില്‍ അലഞ്ഞ് തിരിഞ്ഞ ചന്ദ്രികക്ക് സുമനസുകളുടെ കാരുണ്യത്താല്‍ പുതുജീവന്‍ ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന് പരാതി

ckmnews

മാനസിക നില തെറ്റി റോഡില്‍ അലഞ്ഞ് തിരിഞ്ഞ ചന്ദ്രികക്ക് സുമനസുകളുടെ കാരുണ്യത്താല്‍ പുതുജീവന്‍


ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന് പരാതി


ചങ്ങരംകുളം:മാനസിക അസ്വസ്ഥത മൂലം തെരുവിൽ അലയുകയായിരുന്ന ചന്ദ്രികക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം പുതുജീവന്‍.ഏഴ് വർഷങ്ങൾക്ക് മുൻപാണ് ബിജെപി നേതാവ് കൂടിയായ പ്രസാദ് പടിഞ്ഞാറെക്കരയും ജിജേഷ് കാരയിലും ചേര്‍ന്ന് യുവതിയെ കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സിക്കാന്‍ നേതൃത്വം നല്‍കിയത്.ഗ്ലാസ്ക്കോ ഹരിയുടെ സഹായത്തോടെ  ഒന്നര മാസം കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ   ചികിത്സ നടത്തുക്കയും, പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ  ആശുപത്രി അധികൃതർ ഇടപെട്ട് കോഴിക്കോടുള്ള അഗതി മന്ദിരത്തില്‍ താമസിപ്പിക്കുകയും ആയിരുന്നു.കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ മനസിക രോഗം മുഴുവനായും മാറുകയും പൂർണ്ണ ആരോഗ്യവതിയായി ചന്ദ്രിക ജീവിതത്തിലേക്ക് തിരിച്ച് വരികയും ചെയ്തിരുന്നു.ബന്ധുക്കള്‍ ഒരുപാടുള്ള വലിയ കുടുംബത്തിലെ അംഗമാണ് ചന്ദ്രിക എന്ന് നാട്ടുകാര്‍ പറയുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന ചന്ദ്രികയെ കുറിച്ച് അന്വേഷിക്കാനോ ഏറ്റെടുക്കാനോ ആരും തന്നെ ഇത് വരെ എത്താതിരുന്നതോടെ ഇവരുടെ ജീവിതം അഗതിമന്ദിരത്തില്‍ തന്നെയായി.സ്വന്തമായിസ്ഥലവും,വീടും വരെയുള്ള ഇവരെ വീട്ടില്‍ എത്തിച്ച് സംരക്ഷിക്കാന്‍ ബന്ധുക്കള്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രിക.വാർധക്യവും രോഗവും ബാധിച്ച 95 ഓളം ആളുകൾ  തിങ്ങിപ്പാർക്കുന്ന ചെറിയൊരു കെട്ടിടത്തിനുള്ളിൽ സ്വന്തം കാര്യമോർത്ത് മാനസികമായ നരകയാതന അനുഭവിച്ച ജീവിതത്തെ ശപിച്ച് ജീവനോടെ ജീവ ശവമായി  ജീവിക്കുകയാണ് ചന്ദ്രിക.