25 April 2024 Thursday

വട്ടംകുളത്ത് മുസ്‌ലിം യൂത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു

ckmnews

വട്ടംകുളത്ത് മുസ്‌ലിം യൂത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു


ചങ്ങരംകുളം:സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രതേക ബോർഡ് രൂപീകരിക്കുക ,മുന്നോക്ക-പിന്നോക്ക സ്കോളർഷിപ്പ് ഏകീകരിക്കുക ,സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായി പ്രാധിനിത്യം നൽകുക ,പിടിച്ചെടുത്ത അവകാശങ്ങൾ തിരികെ നൽകുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും ,ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് ഇടത്പക്ഷ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാതലത്തില്‍ മുസ്ലിം യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി വട്ടംകുളത്ത് മുസ്‌ലിം യൂത്ത് 

കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു .

സമരം മുസ്ലിം യൂത്ത് ലീഗ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു.

പിവി ഷുഹൈബ് ഹുദവി അധ്യക്ഷത വഹിച്ചു.എസ്.കെ.എസ്.എസ്.എഫ് ക്‌ളസ്റ്റർ സെക്രട്ടറി എം.വി റഹൂഫ്, ഐ.എസ്.എം യൂണിറ്റ് പ്രതിനിധി ഏ.ട്ടി ശരീഫ്, വിസ്ഡം യൂത്ത് പ്രതിനിധി സി.ച്ച് അനസ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി,പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ റഫീഖ് ചേകനൂർ, ഏ.വി നബീൽ,സജീർ എം. എം, സുലൈമാൻ മൂതൂർ, അക്ബർ പനച്ചിക്കൽ, സുബൈർ അബ്ദുള്ളക്കുട്ടി,അക്ബർ പിവി എന്നിവർ പ്രസംഗിച്ചു