20 April 2024 Saturday

മുസ്‌ലിം സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിം യൂത്ത് കോഡിനേഷൻ ചങ്ങരംകുളത് പ്രധിഷേധം സംഗമം നടത്തി

ckmnews

മുസ്‌ലിം സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിം യൂത്ത് കോഡിനേഷൻ ചങ്ങരംകുളത് പ്രധിഷേധം സംഗമം  നടത്തി


ചങ്ങരംകുളം ;സച്ചാർ ശുപാർശ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക ,മുന്നോക്ക-പിന്നോക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക,സർക്കാർ സർവീസിൽ ജനസംഘ്യഅനുപാതിക പ്രാധിനിത്യം നൽകുക എന്നി ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തുടനീളം പഞ്ചായത്ത് തലങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മുസ്‌ലിംയൂത്ത് കോഡിനേഷൻ നടത്തുന്ന യുവജന പ്രതിഷേധ സംഗമം ആലംകോട് പഞ്ചായത്തിൽ ചങ്ങരംകുളം ഹൈവേയിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രെട്ടറി കെസി ശിഹാബ് ഉദ്ഘാടനം ചെയ്തു.ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം അദ്ധ്യക്ഷനായിരുന്നു.എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെവി അസ്ഹർ,നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ സികെ അഷ്‌റഫ് ,മുസ്‌ലിം ലീഗ്‌ ആലംകോട് പഞ്ചായത്ത് സെക്രട്ടറി കെഎം ഹാരിസ്,എസ്കെഎസ്എസ്എഫ് എടപ്പാൾ ഏരിയ സെക്രട്ടറി ഷഫീക് ആലംകോട് ,ഐ എസ് എം ചങ്ങരംകുളം സോൺ പ്രസിഡന്റ് സാകിത്ത് പിപി ,സെക്രട്ടറി ഇസ്മായിൽ ,സോളിഡാരിറ്റി ചങ്ങരംകുളം മേഖല സെക്രെട്ടറി സുലൈമാൻ,മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് സെക്രട്ടറിമാരായ സഫീർ ചിയ്യാനൂർ, ഷഫീക് തച്ചുപറമ്പ് തുടങ്ങിയവർ വിവിധ മുസ്‌ലിം യുവജനസംഘടനകളെ പ്രതിനിധീകരിച്ചു പ്രധിഷേധ സംഗമത്തെ അഭിവാദ്യം ചെയ്തു  സംസാരിച്ചു .