29 March 2024 Friday

ആലംകോട് കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു

ckmnews

ആലംകോട് കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു


ചങ്ങരംകുളം:സംസ്ഥാന കൃഷിവകുപ്പ്  ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി പ്രകാരം ആലംകോട് കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. എല്ലാവരും കൃഷി ചെയ്യുക എല്ലായിടത്തും കൃഷി ചെയ്യുക എന്ന സന്ദേശത്തിലാണ് സമ്മിശ്ര പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത്.മികച്ച ഉൽപ്പാദനത്തിനായി ഗുണമേന്മയുള്ള വിത്തുകളാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

തക്കാളി വെണ്ട മുളക് പയർ തുടങ്ങിയ തൈകളും വിതരണം നടത്തി. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന്  തൈകളുടെ വിതരണം നടത്തിക്കൊണ്ട് കൃഷി ഓഫീസർ സുരേഷ് പറഞ്ഞു.