25 April 2024 Thursday

പ്രളയത്തെ പ്രതിരോധിക്കാന്‍ സ്പീക്കറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം

ckmnews


പൊന്നാനി:തുടര്‍ച്ചയായ രണ്ട് വര്‍ഷം സംസ്ഥാനത്തുണ്ടായ  പ്രളയത്തിലായി ഭാരതപ്പുഴയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് പുഴയുടെ സംഭരണശേഷിയും ഒഴുക്കും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈകൊള്ളാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം.സ്പീക്കര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍  വിദ്യാഭ്യാസവകുപ്പുമന്ത്രി കെടി ജലീല്‍ മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.ചിഫ് എഞ്ചിനീയര്‍, ഇറിഗേഷന്‍ & അഡ്മിനിസ്ട്രേഷന്‍ എ ഉദയകുമാര്‍,ചിഫ് എഞ്ചിനീയര്‍ പിഎസ് ഗണേഷ്,ഇറിഗേഷന്‍ മെക്കാനിക്കല്‍ രാജു എസ്. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇറിഗേഷന്‍ മെക്കാനിക്കല്‍ എസ് രാജു എന്നിവര്‍ നിയമസഭയിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളിലും മന്ത്രി അദ്ദേഹത്തിന്‍റെ ഓഫീസില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കാളികളായി.പുഴയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തി മുതല്‍ പൊന്നാനി അഴിമുഖം വരെയുള്ള ഭാഗത്ത് മണല്‍ അടിഞ്ഞ് കൂടിയതായും പുഴയില്‍ മണ്ണ് അടിഞ്ഞ് ചെറു ദ്വീപുകള്‍ രൂപപ്പെട്ട് അതില്‍ വൃക്ഷങ്ങള്‍ വളര്‍ന്ന് ജലത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുന്നതായും യോഗം നിരീക്ഷിച്ചു.കൂടാതെ കര്‍മ്മ റോഡിന് കുറുകെ മഴവെള്ളം പുഴയിലേക്ക് ഒഴുകിപോകുന്നതിന് സ്ഥാപിച്ച പൈപ്പിലൂടെ പുഴ നിറയുമ്പോള്‍ ജലം താഴ്ന്ന പ്രദേശങ്ങളിലെത്തി പ്രദേശം വെള്ളത്തില്‍ മുങ്ങുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു.കൂടുതലുള്ള മണല്‍ വാരി ഒഴിവാക്കി തടസ്സങ്ങള്‍ നീക്കുന്നതിനായി ഇറിഗേഷന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ മാസം 26ന് സംയുക്തമായി കുറ്റിപ്പുറം മുതല്‍ അഴിമുഖം വരെ സന്ദര്‍ശിക്കുന്നതിനും,കര്‍മ്മ റോഡിന്‍റെ പൈപ്പിന് ആവശ്യമായ തരത്തില്‍ ഷട്ടര്‍ സ്ഥാപിക്കുന്നത് പരിശോധിക്കുന്നതിനും യോഗം തീരുമാനിച്ചു.അന്നു തന്നെ യോഗം ചേര്‍ന്ന് അടിയന്തര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും ധാരണയായി.പൊന്നാനി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സിപി മുഹമ്മദ്കുഞ്ഞി,ചിഫ് എഞ്ചിനീയര്‍, ഇറിഗേഷന്‍ & അഡ്മിനിസ്ട്രേഷന്‍ എ ഉദയകുമാര്‍, ചിഫ് എഞ്ചിനീയര്‍, ഇറിഗേഷന്‍ (മെക്കാനിക്കല്‍)പിഎസ് ഗണേഷ്, ചീഫ് എഞ്ചിനീയര്‍, ഇറിഗേഷന്‍ (പ്രോജക്ട് ക)സിആര്‍ ഷീല, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, ഇറിഗേഷന്‍ (മെക്കാനിക്കല്‍) എസ് രാജു,എ.ഡി.എം. മലപ്പുറം (ജില്ലാ കളക്ടര്‍-ഇന്‍-ചാര്‍ജ്)എന്‍എം മെഹറലി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ള്യു.ഡി. (റോഡ്സ്)ഗീത,എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മേജര്‍ ഇറിഗേഷന്‍ മലപ്പുറം അലക്സ് വര്‍ഗ്ഗീസ്, പോര്‍ട്ട് ആഫീസര്‍, പൊന്നാനി അശ്വനി പ്രതാപ്,അസിസ്റ്റന്‍റ് എഞ്ചിനീയര്‍, ഇറിഗേഷന്‍, ചമ്രവട്ടം സിഎ രാജേഷ് എന്നിവര്‍ പങ്കെടുത്തു.