19 April 2024 Friday

മുട്ടില്‍ മരംമുറി പ്രതികള്‍ അറസ്റ്റില്‍:പ്രതികളെ അറസ്റ്റ് ചെയ്തത് മലപ്പുറം കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്ന്

ckmnews

മുട്ടില്‍ മരംമുറി പ്രതികള്‍ അറസ്റ്റില്‍:പ്രതികളെ അറസ്റ്റ് ചെയ്തത് മലപ്പുറം കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്ന്


മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ അറസ്റ്റില്‍ മലപ്പുറം കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്ന് തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.എറണാകുളത്ത് നിന്നും വയനാട്ടിൽ പോകുന്ന വഴിയാണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.ആലുവയിൽ നിന്നും ക്രൈംബ്രാഞ്ച് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു.റോജി അഗസ്റ്റിൻ. ആൻറ്റോ അഗസ്റ്റിൻ .ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്