25 April 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു


ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.ഓൺലൈൻ പOനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കാണ് ഡിജിറ്റൽ ലൈബ്രറി വഴി മൊബൈൽ ഫോൺ നൽകുന്നത്.

ഡിജിറ്റൽ ലൈബ്രറിയുടെ 

ആദ്യഘട്ടമെന്ന നിലയിൽ പതിനഞ്ച് ഫോണുകളാണ് ലൈബ്രറിയിലേക്ക് ലഭിച്ചത്.  ഓൺലൈൻ പ0നത്തിന് സൗകര്യം ഇല്ലാത്ത പത്താം തരത്തിലെ വിദ്യാർത്ഥികൾക്ക് മൊമ്പെൽ ഫോൺ നൽകിയത്.ലൈബ്രറിയിൽ നിന്ന് ലഭിച്ചഫോണുകൾ ക്ലാസ്സ് ടീച്ചർമാർ ആവശ്യപ്പെടുമ്പോൾ സ്കൂളിലെത്തിക്കണം.   മൊബൈൽ വിദ്ഗദർ  പരിശോധന നടത്തും. കൂടാതെ അദ്ധ്യയന വർഷം അവസാനിക്കുമ്പോൾ കേടുപാടുകൾ വരുത്താതെ ഫോണുകൾ ലൈബ്രറിയിലേക്ക് തിരിച്ച് നൽകണം എന്നതാണ് നിബന്ധന .ഡിജിറ്റൽ ലൈബ്രറി  ജില്ലാപഞ്ചായത്തംഗം അനുവിനോദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് പി.കെ. കിഷോർ അദ്ധ്യക്ഷനായി.സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക പദ്ധതി വിശദീകരണം നടത്തി.അദ്ധ്യാപകരായ  സുനിൽ ,  ബിജേഷ്  എന്നിവർ സംസാരിച്ചു.