20 April 2024 Saturday

കുട്ടികൾക്ക് പഠിക്കുവാനായി കുടുംബശ്രീ യൂണിറ്റുകൾ മുഖേന വിതരണം ചെയ്ത ലാപ്ടോപ്പ് ഉപയോഗശൂന്യമെന്ന് പരാതി

ckmnews

കുട്ടികൾക്ക് പഠിക്കുവാനായി കുടുംബശ്രീ യൂണിറ്റുകൾ മുഖേന വിതരണം ചെയ്ത ലാപ്ടോപ്പ് ഉപയോഗശൂന്യമെന്ന് പരാതി


ചങ്ങരംകുളം:പൊന്നാനി താലൂക്കിൽ നിർധനരായ കുട്ടികൾക്ക് പഠിക്കുവാനായി കുടുംബശ്രീ യൂണിറ്റുകൾ മുഖേന വാങ്ങിച്ച ലാപ്ടോപ്പിൽ  വലിയ ക്രമക്കേടുകൾ നടന്നതായി ആരോപണം. മാസം തോറും 500 രൂപ വീതം അടച്ച് 15,000 രൂപ മുടക്കിയാണ് കുട്ടികളുടെ ആഗ്രഹപ്രകാരം പല രക്ഷിതാക്കളും ലാപ്ടോപ്പ് വാങ്ങാൻ തയ്യാറായത് ഒരാഴ്ച പോലും ഉപയോഗിക്കാൻ കഴിയാതെ വിതരണം ചെയ്ത 90%  ലാപ്ടോപ്പുകളും കേടു വരുകയാണുണ്ടായതെന്നും കേട്ടുകേൾവിപോലുമില്ലാത്ത കമ്പനികളുടെ പേരിലിറങ്ങിയ ലാപ്ടോപ്പുകൾ സർവീസ് ലഭിക്കാതെ കളിപ്പാട്ടങ്ങളായാണ് ഉപയോഗിക്കുകയെന്നുമാണ് ആരോപണം.വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങളിലേക്ക് സർക്കാരിൻ്റെ അനാസ്ഥമൂലം നിലവാരമില്ലാത്ത ലാപ്ടോപ്പുകൾ വിതരണം ചെയ്തതിലൂടെ കുടുംബങ്ങൾക്ക് സാമ്പത്തിക ബാധ്യതയും,കുട്ടികളുടെ ഏറെ നാളത്തെ പ്രതീക്ഷയ്ക്കു മാണ് മങ്ങലേറ്റത്.സംസ്ഥാന വ്യാപകമായി നടന്നിട്ടുള്ള ഈ കൊള്ളക്കെതിരെ സർക്കാർ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബിജെപി പൊന്നാനി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.