29 March 2024 Friday

കാത്തിരിപ്പിന് വിട:ബംഗാളിലേക്ക് ജില്ലയില്‍ നിന്ന് പുറപ്പെട്ടത് 1450 പേര്‍

ckmnews


ചങ്ങരംകുളം:ലോക്ക് പ്രതിസന്ധി മൂലം ജോലിയില്ലാതെയും നാട്ടിലെത്താന്‍ കഴിയാതെയും കുടുങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് ആശ്വാസമായി ജില്ലയിലെ 1450 ഓളം തൊഴിലാളികളുമായി തിരൂരില്‍ നിന്ന് ട്രെയിന്‍ ഒരുങ്ങി.കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദിലേക്ക് രാത്രി ഒമ്പത് മണിയോടെയാണ് ട്രെയിന്‍ പുറപ്പെടുന്നത്.പൊന്നാനി താലൂക്കില്‍ നിന്ന് 250 ഓളം പേരാണ് ട്രെയിനില്‍ യാത്ര തിരിക്കുന്നത്.ഇന്ന് കാലത്ത് 8 മണി മുതല്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കാളാച്ചാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന റജിസ്ട്രേഷന്‍ ക്യാമ്പില്‍ നൂറ് കണക്കിന് വരുന്ന തൊഴിലാളികള്‍ പുലര്‍ച്ചെ മുതല്‍ തന്നെ യാത്രക്കൊരുങ്ങി എത്തി.ജോലിയും പണവും ഇല്ലാതെ വലഞ്ഞ പലരുടെയും മുഖത്ത് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ പ്രകടമായിരുന്നു.ഇളവുകള്‍ അനുവദിച്ചതോടെ വരും ദിവസങ്ങളിലായി കുടുങ്ങി കിടക്കുന്ന മറ്റ് ഇതര സംസ്ഥാന തൊഴിലാളികളും നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.