24 April 2024 Wednesday

എസ്എസ്എൽസി,മദ്രസ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

എസ്എസ്എൽസി,മദ്രസ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:അയിലക്കാട് പതിനെട്ടാം വാർഡിൽ നിന്നും എസ്എസ്എൽസി,മദ്രസ പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ YASWA ക്ലബ്ബിന്റെ ഉപഹാരം നല്‍കി അനുമോദിച്ചു.ക്ലബ്ബ് ജനറൽ സെക്രട്ടറി പിവി യാക്കൂബ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ്‌ ടിപി ജബ്ബാർ മികച്ച വിജയം നേടിയ ഫാത്തിമ അസ്‌ലഹക്ക് ആദ്യ ഉപഹാരം നൽകി ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ചേരിങ്ങൽ,ദുബായ് പടി,എന്നീ രണ്ടു ഭാഗങ്ങളിലായി നടന്ന പരിപാടിയിൽ 

 വൈസ് പ്രസിഡണ്ട് സുധീർ,ജനറൽ സെക്രട്ടറി യാക്കൂബ്,ജോയിൻ സെക്രട്ടറി സുഹൈർ, ട്രഷറർ ബഷീർ, ക്ലബ്ബ് അംഗങ്ങളായ  ഇസ്മായിൽ,ഷാജി, ഇബ്രാഹിം,അലി,റഫീഖ്, എന്നിവർ ചേർന്ന് വി ദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി.4 വർഷത്തോളമായി YASWA അയിലക്കാട് പ്രവർത്തനം തുടങ്ങിയിട്ട്.നിർധനരായ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം,രോഗികള്ക്കുള്ള ധനസഹായം,പരിസര ശുചീകരണ പ്രവർത്തനങ്ങൾ.പ്രളയകാലത്ത് ആവശ്യ സാധനങ്ങളുടെ വിതരണം, കലാ കായിക സാമൂഹിക പ്രവർത്തനങ്ങൾ,എന്നിവയെല്ലാം ക്ലബ്ബ് നടത്തിവരുന്നുണ്ട്