20 April 2024 Saturday

ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ റോഡ് ഉയരം കൂടിയത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി

ckmnews

ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ റോഡ് ഉയരം കൂടിയത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി


ചങ്ങരംകുളം:സംസ്ഥാന പാത റീ ടാറിങ് നടത്തി നവീകരിച്ചെങ്കിലും ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ റോഡ് ഉയരം കൂടിയത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി.ഒരു മാസം മുമ്പ്  പൊതുമരാമത്ത് റോഡ് റീടാറിങ് നടത്തിയതോടെയാണ് ജംഗ്ഷനില്‍ ബസ്ബേയിലേക്ക് വാഹനങ്ങള്‍ കയറുന്ന ഭാഗം റോഡില്‍ നിന്ന് ഒരു അടിയോളം ഉയരത്തില്‍ ആയത്.നിരവധി വാഹനങ്ങള്‍ തിരിഞ്ഞു പോവുന്ന ഭാഗത്ത് റോഡിന്റെ ഉയരക്കൂടുതല്‍ തിരിച്ചറിയാനും കഴിയാത്ത അവസ്ഥ ആയതോടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമാണ്.പാതയുടെ പല ഭാഗത്തും ഇത്തരം അവസ്ഥനിലനില്‍ക്കുന്നുണ്ട്.താഴ്ന്ന് കിടക്കുന്ന ഭാഗം മണ്ണിട്ട് ഉയര്‍ത്തിയെങ്കിലും അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം