28 March 2024 Thursday

103 മത്തെ വയസ്സില്‍ കോവിഡിനെ തോല്‍പിച്ച ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി ലക്ഷ്മി അമ്മ നിര്യാതയായി

ckmnews

103 മത്തെ വയസ്സില്‍ കോവിഡിനെ തോല്‍പിച്ച ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി ലക്ഷ്മി അമ്മ നിര്യാതയായി


ചങ്ങരംകുളം: ചിയ്യാനൂര്‍ സ്വദേശി പരേതനായ മച്ചിങ്ങല്‍

ഗോവിന്ദന്‍ നായരുടെ ഭാര്യ ലക്ഷ്മി അമ്മ(103)നിര്യാതയായി.ഏതാനും മാസം മുമ്പ് ലക്ഷ്മി അമ്മക്കും ഏക മരുമകള്‍ പ്രേമക്കും കോവിഡ് ബാധിച്ചെങ്കിലും പ്രേമ മരണത്തിന് കീഴടങ്ങുകയും ലക്ഷ്മിക്കുട്ടി അമ്മ കോവിഡ് എന്ന രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരികയും ചെയ്തിരുന്നു.ആരോഗ്യവതിയായിരുന്ന അമ്മയെ ഏതാനും ദിവസം മുമ്പാണ് അമിത രക്തസമ്മര്‍ദ്ധത്തെതുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.ബുധനാഴ്ച കാലത്ത് ഷൊര്‍ണ്ണൂര്‍  ശാന്തിതീരത്ത് സംസ്കാരം നടക്കും.മകന്‍:പരേതനായ ശിവശങ്കരന്‍,മരുമകള്‍ പരേതയായ പ്രേമ