19 April 2024 Friday

ഫോണിലൂടെ നഗ്ന ഫോട്ടോകൾ അയപ്പിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ckmnews

ഫോണിലൂടെ നഗ്ന ഫോട്ടോകൾ അയപ്പിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ


പെരുമ്പടപ്പ് :ഫോണിലൂടെ നഗ്ന ഫോട്ടോകൾ അയപ്പിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.എടക്കഴിയൂര്‍  സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിം (22)നെയാണ് പെരുമ്പടപ്പ് എസ്.ഐ സുരേഷ്,സിപിഒ രഞ്ജിത്, സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് എടക്കഴിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.പതിനഞ്ചു വയസുള്ള പെൺകുട്ടിയെ ഫോണിലൂടെ നഗ്ന ഫോട്ടോകൾ നിർബന്ധിച്ച് അയപ്പിക്കുകയും,തുടർന്ന് ലൈംഗിക ആക്രമണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിലാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ ഇയാളെ മഞ്ചേരി സബ്ജയിലില്‍ റിമാന്റ് ചെയ്തു.