29 March 2024 Friday

മൂർച്ചിറയിൽ പ്രാദേശിക വായനശാല ഒരുങ്ങുന്നു

ckmnews

മൂർച്ചിറയിൽ പ്രാദേശിക വായനശാല ഒരുങ്ങുന്നു


എടപ്പാൾ: കാലടി പ്രദേശത്ത് വായനശാലക്ക് തുടക്കമാകുന്നു. പ്രതിഭ ക്ലബ്ബിൻ്റെ കീഴിൽ കാലടി മൂർച്ചിറയിൽ ആണ് ലൈബ്രറി യാഥാർഥ്യമാക്കുന്നത്. മാങ്ങാട്ടൂർ, മൂർച്ചിറ, ഒതവഞ്ചേരി, കാലടി, പാറപ്പുറം, ചാലപ്പുറം, തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് പ്രാദേശിക വായനശാല. വായനശാലക്കായി മൂർച്ചിറയിൽ വാടക കെട്ടിടം കണ്ടത്തിയതായും അടുത്ത മാസം പകുതിയോടെ ഇതിൻ്റെ പ്രവർത്തനം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 

പി ടി നാരായണൻ,

ടി വി വിജയലക്ഷ്മി,

എം വി ചന്ദ്രൻ, പ്രശോഭ്,

ലില്ലി എന്നിവരാണ് ഉപദേശക സമിതിയംഗങ്ങൾ. ബ്രിജേഷ് (പ്രസിഡൻ്റ്), വിബിൻ (വൈസ് പ്രസിഡൻ്റ്), ടി വി അജിത്ത് (സെക്രട്ടറി), ഷൈനി (ജോയിൻ്റ് സെക്രട്ടറി),നീതു (ട്രഷറർ)