20 April 2024 Saturday

ചാലിശ്ശേരി പെരുമണ്ണൂർ ചൈതന്യ വായനശാല വനിതാവേദി സ്ത്രീപക്ഷം കേരളം സെമിനാർ നടത്തി

ckmnews

ചാലിശ്ശേരി പെരുമണ്ണൂർ  ചൈതന്യ വായനശാല വനിതാവേദി സ്ത്രീപക്ഷം കേരളം

സെമിനാർ നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി പെരുമണ്ണൂർ ഇ പി നമ്പീശൻ മാസ്റ്റർ സ്മാരക ചൈതന്യ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ  സ്ത്രീപക്ഷ കേരളം  സെമിനാർ നടത്തി.കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.പഞ്ചായത്തംഗം സജിത ഉണ്ണികൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു .സമൂഹത്തിൽ  സ്ത്രീകൾക്ക്  ഷെമിക്കുവാൻ മാത്രമല്ല സ്ത്രീകൾക്കെതിരെയുള്ള  നീക്കങ്ങളെ ചെറുതുതോൽപ്പിക്കാനും കഴിയണമെന്നും   മെമ്പർ പറഞ്ഞു .ചടങ്ങിൽ  സുനിതാ പി അദ്ധ്യക്ഷനായി.വനിതാ വേദി പ്രസിഡൻ്റ് ശ്രുതി കെ കുമാർ  വിഷയാവതരണം നടത്തി.കാവ്യ രാമകൃഷ്ണൻ ,

 ഗിരിജ , കാർത്ത്യായനി , അജിത,

ജോ: സെക്രട്ടറി  വരദ ഇ എൻ , കൺവീനർ അനൂപ സതീശൻ എന്നിവർ സംസാരിച്ചു. നിരവധി പേർ ഓൺലൈനായി സെമിനാറിൽ പങ്കെടുത്തു.