16 April 2024 Tuesday

മലപ്പുറം ജില്ലയില്‍ 2,244 പേര്‍ക്ക് രോഗമുക്തി 1,779 പേര്‍ക്ക് രോഗബാധ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.99 ശതമാനം

ckmnews

മലപ്പുറം ജില്ലയില്‍ 2,244 പേര്‍ക്ക് രോഗമുക്തി 1,779 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.99 ശതമാനം


മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ജൂലൈ 26) 2,244 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.1,779 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. 12.99 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്നും വിദഗ്ധ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായവര്‍ ജില്ലയില്‍ 3,65,031 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.


രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 1,726 പേര്‍ക്കാണ് തിങ്കളാഴ്ച രോഗബാധയുണ്ടായത്. 40 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 61,261 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 19,781 പേര്‍ ചികിത്സയിലാണ്.


കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 660 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 371 പേരും 145 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 462 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,467 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


തിങ്കളാഴ്ച (ജൂലൈ 26) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 05

ആലങ്കോട് 45

ആലിപ്പറമ്പ് 17

അമരമ്പലം 37

ആനക്കയം 15

അങ്ങാടിപ്പുറം 114

അരീക്കോട് 23

ആതവനാട് 12

ഊരകം 06

ചാലിയാര്‍ 28

ചീക്കോട് 17

ചേലേമ്പ്ര 38

ചെറിയമുണ്ടം 15

ചെറുകാവ് 02

ചോക്കാട് 55

ചുങ്കത്തറ 12

എടക്കര 08

എടപ്പറ്റ 01

എടപ്പാള്‍ 07

എടരിക്കോട് 02

എടവണ്ണ 26

എടയൂര്‍ 01

ഏലംകുളം 24

ഇരിമ്പിളിയം 04

കാലടി 06

കാളികാവ് 21

കല്‍പകഞ്ചേരി 21

കണ്ണമംഗലം 08

കരുളായി 06

കരുവാരക്കുണ്ട് 09

കാവനൂര്‍ 11

കീഴാറ്റൂര്‍ 04

കീഴുപറമ്പ് 16

കോഡൂര്‍ 22

കൊണ്ടോട്ടി 25

കൂട്ടിലങ്ങാടി 30

കോട്ടക്കല്‍ 10

കുറുവ 17

കുറ്റിപ്പുറം 08

കുഴിമണ്ണ 15

മക്കരപ്പറമ്പ് 42

മലപ്പുറം 43

മമ്പാട് 15

മംഗലം 08

മഞ്ചേരി 68

മങ്കട 40

മാറാക്കര 06

മാറഞ്ചേരി 17

മേലാറ്റൂര്‍ 04

മൂന്നിയൂര്‍ 07

മൂര്‍ക്കനാട് 06

മൊറയൂര്‍ 04

മുതുവല്ലൂര്‍ 10

നന്നമ്പ്ര 05

നന്നംമുക്ക് 12

നിലമ്പൂര്‍ 90

നിറമരുതൂര്‍ 02

ഒതുക്കുങ്ങല്‍ 12

ഒഴൂര്‍ 03

പള്ളിക്കല്‍ 08

പാണ്ടിക്കാട് 21

പരപ്പനങ്ങാടി 38

പറപ്പൂര്‍ 08

പെരിന്തല്‍മണ്ണ 11

പെരുമണ്ണ ക്ലാരി 07

പെരുമ്പടപ്പ് 06

പെരുവള്ളൂര്‍ 10

പൊന്മള 03

പൊന്മുണ്ടം 12

പൊന്നാനി 24

പൂക്കോട്ടൂര്‍ 10

പോരൂര്‍ 06

പോത്തുകല്ല് 04

പുലാമന്തോള്‍ 09

പുളിക്കല്‍ 07

പുല്‍പ്പറ്റ 07

പുറത്തൂര്‍ 03

പുഴക്കാട്ടിരി 65

താനാളൂര്‍ 05

താനൂര്‍ 47

തലക്കാട് 07

തവനൂര്‍ 21

താഴേക്കോട് 40

തേഞ്ഞിപ്പലം 01

തെന്നല 03

തിരുനാവായ 10

തിരുവാലി 07

തൃക്കലങ്ങോട് 12

തൃപ്രങ്ങോട് 07

തുവ്വൂര്‍ 03

തിരൂര്‍ 18

തിരൂരങ്ങാടി 19

ഊര്‍ങ്ങാട്ടിരി 29

വളാഞ്ചേരി 21

വളവന്നൂര്‍ 09

വള്ളിക്കുന്ന് 12

വട്ടംകുളം 10

വാഴക്കാട് 20

വാഴയൂര്‍ 08

വഴിക്കടവ് 10

വെളിയങ്കോട് 11

വേങ്ങര 26

വെട്ടത്തൂര്‍ 05

വെട്ടം 02

വണ്ടൂര്‍ 20