19 April 2024 Friday

തെരുവ് നായ ശല്ല്യം രൂക്ഷം:കല്ലുര്‍മ്മയില്‍ പശുക്കുട്ടിയെ കടിച്ചു കൊന്നു

ckmnews


ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ തെരുവ് നായ ശല്ല്യം രൂക്ഷമാകുന്നതായി പരാതി.കല്ലുര്‍മ്മയില്‍ തൊഴുത്തില്‍ കെട്ടിയ പശുക്കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ചു കീറി.ബുധനാഴ്ച രാത്രിയാണ് സംഭവം.കല്ലൂർമ്മ കരുമത്തിൽ മണികണ്ഠൻ്റെ മൂന്ന് മാസം പ്രായമായ പശു കുട്ടിയെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്.പ്രദേശങ്ങളില്‍ പലസ്ഥലത്തും വളര്‍ത്തുന്ന കോഴികളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും തെരുവ് നായ്ക്കള്‍ കടിച്ച് കൊണ്ട് പോവുന്നത് പതിവായിട്ടുണ്ട്.ലോക്ക് ഡൗണില്‍ ഭക്ഷണം ലഭിക്കാതെ വരുന്നതോടെ രാത്രി കാലങ്ങളില്‍ കൂട്ടത്തോടെയെത്തുന്ന തെരുവ് നായ്ക്കള്‍ ജനങ്ങളില്‍ ഭീതി വിതക്കുന്നുണ്ട്.തെരുവ് നായകളുടെ ശല്ല്യം അകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.