28 March 2024 Thursday

കോവിഡ് നിയന്ത്രണങ്ങൾ പുനർനിശ്ചയിക്കാൻ സർക്കാർ തയ്യാറാകണം:കെകെ സുരേന്ദ്രന്‍

ckmnews

കോവിഡ് നിയന്ത്രണങ്ങൾ പുനർനിശ്ചയിക്കാൻ സർക്കാർ തയ്യാറാകണം:കെകെ സുരേന്ദ്രന്‍ 


ചങ്ങരംകുളം:കോവിഡ് നിയന്ത്രണങ്ങൾ WHO യുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പുനർനിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്നും നിയന്ത്രണത്തിന്റെ അശാസ്ത്രീയത ജനവിരുദ്ധ നടപടികൾ ആയി മാറുകയാണെന്നും ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്ഞു.ഒരു പ്രദേശത്ത് കോവിഡ് റിപ്പോർട്ട് ചെയ്യുമ്പോൾ മൈക്രോ കണ്ടൈൻമെൻറ് സോണാക്കി നിയന്ത്രണം വരുത്തുന്നതിന് പകരം പഞ്ചായത്തുകളിൽ പൂർണ്ണമായും ജനങ്ങളെ ബന്ദികളാക്കി നിർത്തുന്ന നിലപാട്  അവസാനിപ്പിക്കണമെന്നും ഒപ്പം വാക്സിൻ കുത്തിവെപ്പിലെ പ്രോട്ടോകോൾ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ധേഹം പറഞ്ഞു.വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും, രോഗലക്ഷണങ്ങളില്ലാത്തവരെ പിടിച്ച് ടെസ്റ്റ് നടത്തി എണ്ണം തികക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു