25 April 2024 Thursday

ചികിത്സ സഹായ നിധിയിലേക്കുള്ള ഫണ്ട് കൈമാറി.

ckmnews

ചികിത്സ സഹായ നിധിയിലേക്കുള്ള ഫണ്ട് കൈമാറി.


ചങ്ങരംകുളം : ആലങ്കോട് അട്ടേക്കുന്നത്ത്‌ താമസിക്കുന്ന  തൊണ്ടഞ്ചിറക്കൽ അബൂബക്കർ ചികിത്സാ സഹായ നിധിയിലേക്ക് എസ് കെ എസ് എസ് എഫ് ആലംകോട് യൂണിറ്റ് കമ്മറ്റി “നൂറ് രൂപ ചലഞ്ച്“ വഴി  സ്വരൂപിച്ച തുക ചികിത്സ സഹായ സമിതിക്ക് കൈമാറി.


തൊണ്ടൻ ചിറക്കൽ അബൂബക്കറിന്റെ വസതിയിൽ നടന്ന 

ചടങ്ങിൽ വെച്ച് എസ് വൈ എസ് പൊന്നാനി മണ്ഡലം വൈസ് പ്രസിഡണ്ട് റഫീഖ് ഫൈസി തെങ്ങിൽ ₹ 1,08,950.00 (ഒരു ലക്ഷത്തി എണ്ണായിരത്തി തൊള്ളായിരത്തി അൻപതു) രൂപയുടെ  ചെക്ക് ചികിത്സ സഹായ സമിതി ചെയർമാൻ കൂടിയായ  അഷ്‌റഫ്‌ കോക്കൂറിന് കൈമാറി. ചികിത്സ സമിതി ജനറൽ സെക്രട്ടറി ബഷീർ കക്കിടിക്കൽ, എസ് കെ എസ് എസ് എഫ് എടപ്പാൾ മേഖല ജനറൽ സെക്രട്ടറി ഷഫീഖ് ആലംകോട്, റാഷിദ്‌, സാബിഹ്,  നവാസ് എ എസ്, ഷഹീർ പടാത്ത്, സാലിഹ്, ജാബിർ ചോലയിൽ എന്നിവർ സംബന്ധിച്ചു.

....