19 April 2024 Friday

അവകാശ പത്രിക അംഗീകരിക്കുക: എസ് എഫ് ഐ

ckmnews

അവകാശ പത്രിക അംഗീകരിക്കുക: എസ് എഫ് ഐ


എടപ്പാൾ: വിദ്യാഭ്യാസ മേഖലയിലെ അമ്പത്തഞ്ചിന ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ അവകാശ പത്രിക മാർച്ച് നടത്തി. എടപ്പാൾ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറപ്പുറത്ത് നടന്ന പരിപാടി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഷിനി ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഏരിയ പ്രസിഡന്റ് അക്ഷയ്  അധ്യക്ഷത വഹിച്ചു, ഏരിയ സെക്രട്ടറി  ജാസിർ  സ്വാഗതവും, ഏരിയ കമ്മിറ്റി അംഗം വിഷ്ണു നന്ദിയും പറഞ്ഞു.