29 March 2024 Friday

കാടുകാക്കാന്‍ ഇനി പൊന്നാനിക്കാരി നദ യും റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റാ​വു​ന്ന ആ​ദ്യ വ​നി​ത.

ckmnews

കാടുകാക്കാന്‍ ഇനി പൊന്നാനിക്കാരി നദ യും റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റാ​വു​ന്ന ആ​ദ്യ വ​നി​ത.


പൊന്നാനി:കാടുകാക്കാനുള്ള വലിയ ഉത്തരവാദിത്വം വന്നുചേർന്നതിന്റെ സന്തോഷത്തിലാണ് പൊന്നാനിയിലെ നാട്ടിൻപുറത്തുകാരിയായ നദ എന്ന പെൺകുട്ടി.അടുത്തമാസം ഒൻപതിന് നദ റേഞ്ച് ഫോറസ്റ്റ് ഓഫീസറാകാൻ പരിശീലനത്തിൽ പ്രവേശിക്കും.പൊന്നാനി പുഴമ്പ്രം തച്ചംപറമ്പത്ത് അബ്ദുൾഗഫൂറിന്റെയും അത്താണിക്കൽ നഫീസയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് ഇരുപത്തിയാറുകാരിയായ ടി.പി. നദ. 10-ാം ക്ലാസ് വരെ പൊന്നാനി ഐ.എസ്.എസ്. സ്‌കൂളിലും പ്ലസ്ടുവിന് എം.ഐ. ഗേൾസ് സ്‌കൂളിലുമാണ് പഠിച്ചത്. തുടർന്ന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ ബി.എസ്‌സി.ഹോണേഴ്‌സ് ഫോറസ്ട്രി കോഴ്‌സും പഠിച്ചു.2019-ലാണ് നദ പി.എസ്.സി. പരീക്ഷ എഴുതിയത്. 2020-ൽ നടന്ന ഇന്റർവ്യൂവിൽ ഒന്നാംറാങ്കുകാരിയായി. നിയമനം കേരളത്തിലാകുമെങ്കിലും ഒന്നരവർഷത്തെ പരിശീലനത്തിന് ഹിമാചൽപ്രദേശ് സുന്ദർ നഗറിലെത്തണമെന്ന നിർദേശമാണ് നദയെത്തേടി ഇപ്പോഴെത്തിയിരിക്കുന്നത്.റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്ന പദവിലെത്തുന്ന ജില്ലയിലെ ആദ്യത്തെ പെൺകുട്ടിയാണ് നദ. അതുകൊണ്ടുതന്നെ നാടിനും പ്രചോദനമായിരിക്കുകയാണ് നദയുടെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലുള്ള നിയമനം.