24 April 2024 Wednesday

രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ

ckmnews

രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ


കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഗവർണറെ കണ്ട് രാജിക്കത്ത് നൽകും. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം. ആഴ്ചകളായി യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അടല്‍ ബിഹാരി വായ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍ അറിയിച്ചതായും കര്‍ണാടക നിയമസഭയില്‍ വികാരാധീനനായി യെഡിയൂരപ്പ പറഞ്ഞു. 'കര്‍ണാടകയില്‍ ബിജെപി വളര്‍ന്നു. എനിക്ക് എപ്പോഴും അഗ്നിപരീക്ഷയായിരുന്നു. ഈ രണ്ടുവര്‍ഷം അത് കോവിഡിന്റെ രൂപത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് ഞാന്‍ രാജിവയ്ക്കും' -കണ്ണീരോടെ യെഡിയൂരപ്പ പറഞ്ഞു. 


കർണാടകയിലെ ബിജെപി സർക്കാരിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലവിലെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ "നല്ല പ്രവർത്തനം" ആണ് നടത്തിയതെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു