പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തര്‍ക്കം; ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ്

പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തര്‍ക്കം; ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ്
മലപ്പുറം: മലപ്പുറം മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗില്‍ തര്‍ക്കം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തര്‍ക്കം രൂക്ഷമായതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് നേതാക്കളെ പൂട്ടിയിട്ടു.നിലവില്‍ വൈസ് പ്രസിഡന്റായ സുഹറാബിയെ പുതിയ പ്രസിഡന്റാക്കാമെന്ന് യോഗം തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ യൂത്ത് ലീഗ് നേതാവായ അനീസ് മഠത്തിലിനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തി. അകത്ത് യോഗം പുരോഗമിക്കുമ്പോള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പുറത്ത് പ്രതിഷേധം തുടര്‍ന്നു. പിന്നാലെ മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കളെ പൂട്ടിയിടുകയായിരുന്നു. പോലീസെത്തി പൂട്ട് തുറന്നാണ് നേതാക്കളെ പുറത്തെത്തിച്ചത്.സുഹറാബിയെ തന്നെ പ്രസിഡന്റാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.