29 March 2024 Friday

കേച്ചേരി സ്വദേശിയായ 21കാരൻ ഗുജറാത്തിൽ ആനയുടെ ചവിട്ടേറ്റു മരിച്ചു

ckmnews

കേച്ചേരി സ്വദേശിയായ 21കാരൻ ഗുജറാത്തിൽ ആനയുടെ ചവിട്ടേറ്റു മരിച്ചു


കുന്നംകുളം: ഗുജറാത്ത് ജാംനഗറിൽ ആനയുടെ ചവിട്ടേറ്റ് കേച്ചേരി പട്ടിക്കര സ്വദേശി മരിച്ചു.ആവിശ്ശേരി വീട്ടിൽ സത്യന്റെ മകൻ സായുഷ് (21) ആണ് മരിച്ചത്.ആനപ്രേമിയയ സായുഷ് ആനയെ പരിപാലിക്കുന്നതിനയാണ് നാട്ടിൽ നിന്നും ജാംനഗറിൽ എത്തിയത്.പുതിയതായി ആരംഭിക്കുന്ന മൃഗശാലയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിക്കെത്തിയതായിരുന്നു സായുഷ്.മൃതദേഹം  പോസ്റ്റ്മോർട്ടത്തിന് ശേഷം ജാംനഗർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.വിവരമറിഞ്ഞ് പിതാവ് സത്യനും ബന്ധുവും ഗുജറാത്തിലേക്ക് പുറപ്പെട്ടു .അമ്മ:നിഷ 

സഹോദരി:സനിക