28 March 2024 Thursday

പുരുഷോത്തമന്റെ വിയോഗം നികത്താനാവാത്തത് ആലംകോട് പഞ്ചായത്തില്‍ മൂന്നു ദിവസം ദുഃഖാചരണം

ckmnews

പുരുഷോത്തമന്റെ വിയോഗം നികത്താനാവാത്തത്


ആലംകോട് പഞ്ചായത്തില്‍ മൂന്നു ദിവസം ദുഃഖാചരണം 


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എപി പുരുഷോത്തമന്റെ വിയോഗം നികത്താനാകാത്തതാണെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.അദ്ധേഹത്തിന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് മൂന്ന് ദിവസം ആലങ്കോട് ഗ്രാമപഞ്ചായത്തിൽ ദുഃഖാചരണം നടത്തുമെന്നും ഈ സമയങ്ങളിൽ ഔദ്യോഗിക പരിപാടികൾ ഉണ്ടായിരിക്കുന്നതല്ലെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

ഏതാനും മാസങ്ങളായി ചികിത്സയില്‍ കഴിഞ്ഞ പുരുഷോത്തമന്‍ ഞായറാഴ്ച കാലത്ത് 8 മണിയോടെയാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.ഉച്ചക്ക് രണ്ട് മണിയോടെ പൊന്നാനി പൊതുസ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ധേഹത്തിന്റെ വീട്ടിലെത്തി.രാഷ്ട്രീയത്തിനപ്പും സൗഹൃദങ്ങളും ബന്ധങ്ങളും കാത്ത് സൂക്ഷിക്കുകയും നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും ഇടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ വ്യക്തിത്തമാണ് വിടപറഞ്ഞത്.